കണ്ടശാങ്കടവ് : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുകൊണ്ട് ആഹ്ലാദപ്രകടനം നടത്തി. കണ്ടശാങ്കടവിൽ നിന്നും ആരംഭിച്ച പ്രകടനം കാഞ്ഞാണിയിൽ സമാപിച്ചു, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ബാബു, വി.ജി. അശോകൻ, കെ.ബി. ജയറാം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.വി. അരുൺ, കോൺഗ്രസ് നേതാക്കളായ കെ.കെ. പ്രകാശൻ, റോബിൻ വടക്കേത്തല,പി.ടി. ജോൺസൺ, ടോണി അത്താണിക്കൽ, വേണു കൊച്ചത്ത്, ബീന സേവിയർ, പുഷ്പ വിശ്വംഭരൻ, കവിത രാമചന്ദ്രൻ, ജോജു തേക്കാനത്ത്, ജിഷ സുരേന്ദ്രൻ, സെൽജി ഷാജു, ജിൻസി തോമസ്, സി.എൻ. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
next post
