News One Thrissur
Updates

ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടിയ എരുമയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും പിടികൂടാനായില്ല

എടമുട്ടം: തമിഴ്നാട്ടിൽ നിന്നും എത്തിച്ച എരുമ ഉടമയെ കുത്തിമറിച്ചിട്ട ശേഷം വിരണ്ടോടി, ഒരു പകൽ മുഴുവൻ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ എരുമയെ വൈകീട്ടും പിടി കൂടാനായില്ല. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ എടമുട്ടം കിഴക്ക് മേപ്പുറത്ത് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെയാണ് കച്ചവടക്കാരനായ ഉടമ കറപ്പം വീട്ടിൽ അഫ്സലിനെ കുത്തി മറിച്ചിട്ടത്. കാലിന് പരിക്കേറ്റ അഫ്സൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് കിലോമീറ്ററോളം ഓടിയ എരുമ സലഫിനഗർ, കൂരിക്കുഴി, പതിനെട്ട്മുറി, പഞ്ഞംപള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് എത്തിയത്. കൂരിക്കുഴി ഭാഗത്ത് വെച്ച് എരുമ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചതായും പറയുന്നു. വൈകുന്നേരം വരെ എരുമയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതോടെ പ്രദേശ വാസികളും ആശങ്കയിലായി.

Related posts

ലതിക ടീച്ചർ അന്തരിച്ചു.

Sudheer K

കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരി മരിച്ചു, അമ്മയും നാല് വയസുകാരനും ഗുരുതരാവസ്ഥയിൽ

Sudheer K

ഷൺമുഖൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!