News One Thrissur
Updates

വാടാനപ്പള്ളിയിൽ സ്വകാര്യ ബസ് പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; ബസിൻ്റെ പിന്നിലെ ചക്രങ്ങൾ ഊരി വീണു.

വാടാനപ്പള്ളി : പിക്കപ്പ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിൻ്റെ ടയറുകൾ ഊരിത്തെറിച്ചു. ബസ് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാടാനപ്പള്ളി ആൽമാവ് വളവിൽ ബുധനാഴ്ച സന്ധ്യക്കായിരുന്നു അപകടം. തട്ടിൽ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത് . ഈ സമയം ബസിൽ യാത്രക്കാർ ഇല്ലായിരുന്നു. കാറ്റു പോയ ബസിൻ്റെ ടയർ മാറ്റിയിട്ട ശേഷം നിശ്ചിത സമയത്തിന് കാഞ്ഞാണിയിൽ നിന്ന് ട്രിപ്പ് ഓടാൻ പോകുമ്പോഴാണ് ബസ് കുപ്പിവെള്ളം നിറച്ചു വന്നിരുന്ന വാനുമായി കൂട്ടിയിടിച്ചത്. വാൻ ബസിൻ്റെ ടയർ ഭാഗത്താണ് ഇടിച്ചത്. ഇതോടെ വീൽ ഒടിഞ്ഞ് ടയർ വാതിലിന് പിന്നിലേക്ക് തള്ളിപ്പോയി. ബസ് മറിയുന്ന നിലയിൽ റോഡിൻ്റെ നടുഭാഗത്ത് ചെരിഞ്ഞു നിൽക്കുകയായിരുന്നു. വാനിൻ്റെ മുൻഭാഗവും തകർന്നു. ആർക്കും പരിക്കില്ല. പൊലീസും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ക്രെയിനും എക്‌സ്കവേറ്ററും കൊണ്ടുവന്നാണ് മണിക്കൂറുകൾക്ക് ശേഷം ബസ് റോഡിൻ്റെ നടുവിൽ നിന്ന് മാറ്റിയത്.

Related posts

വെങ്കിടങ്ങ് സ്വദേശിയായ യുവതിയുടെ പണയം വെച്ച 106 ഗ്രാം സ്വർണം തട്ടിയെടുത്ത വലപ്പാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനയുടമ അറസ്‌റ്റിൽ

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

Sudheer K

ശബരിനാഥ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!