ദോഹ: പാവറട്ടി സ്വദേശി പാട്ടാളി ഷാജി (55) ദോഹയിൽ അന്തരിച്ചു. പരേതനായ അപ്പുക്കുട്ടൻ മാസ്റ്ററുടെയും റിട്ട. അധ്യാപിക ലീല ടീച്ചറുടെയും മകനാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വകറ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഷാജി ഞായറാഴ്ച മരിച്ചതായാണ് വിവരം. ഖത്തറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പ്രീതി. മക്കൾ: കൗശിക്, ശിഖ. സഹോദരൻ ലതേഷ് (പോപ്പുലർ ഇലക്ട്രിക്കൽസ്, ഖത്തർ).
previous post
