News One Thrissur
Updates

ചേർപ്പ് ഗവ. ഹൈ സ്ക്കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്ക്കൂൾ ബസ്സ് കാടുകയറി നശിക്കുന്നു

ചേർപ്പ് : ഗവ ഹൈസ്ക്കൂളിൽ ആദ്യമായി അനുവദിച്ച് കിട്ടിയ സ്ക്കൂൾ ബസ് കാട് കയറി നശിക്കുന്നു.

2008 – 2009 വർഷത്തിൽ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുവദിച്ച ബസ്സാണ് കാടുകയറി യുംവെയിലും മഴയും കൊണ്ട്സ്ക്കൂൾ അങ്കണത്തിൽ നശിക്കുന്നത്. സ്ക്കൂളിലെ എൺപതോളം വിദ്യാർത്ഥികളെ കൊണ്ടുപോയിരുന്ന ബസ്സ് 2018-19 ലുണ്ടായ പ്രളയത്തിന് ശേഷം സ്കൂളുകൾ നീണ്ട അവധിയിലായതിനെ തുടർന്ന് ബസ്സ് സർവ്വീസും നിലച്ചു. ബസ്സ് ജീവനക്കാരുടെ വേതനവും അറ്റുകുറ്റപണികൾക്കെല്ലാം പണം കണ്ടെത്തിയിരുന്നത് പി. ടി.എ , അംഗങ്ങളും അധ്യാപകരുടെയും ശ്രമഫലമായിട്ടായിരുന്നു. മാറി വരുന്ന പി.ടി.എ. അധ്യാപക അധികൃതർക്ക് ബസ്സിനെ മുന്നോട്ട് കൊണ്ടുപോകാനയില്ല. ലക്ഷങ്ങൾ വില വരുന്ന സ്ക്കൂൾ ബസ്സിൻ്റെ നാശത്തിലായ അവസ്ഥ കണ്ട് ജില്ലാ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടാട്ടില്ലെന്ന് മുൻ സ്ക്കൂൾ പി.ടി.എ. പ്രസിഡൻ്റ് വി.എച്ച് ഹുസൈൻ പറഞ്ഞു. ഏഴ് വർഷത്തോളമായി നാശം സംഭവിച്ച് അനാഥമായി കിടക്കുന്ന സ്കൂൾ ബസ്സിൻ്റെ കാഴ്ച കണ്ട് അധികൃതർ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും

Related posts

പുതുക്കാട് റിപ്പർ മോഡൽ ആക്രമണം: 24 മണിക്കൂറിനകം പ്രതി പിടിയിൽ

Sudheer K

സുഭാഷിണി അന്തരിച്ചു.

Sudheer K

ആരോഗ്യ മന്ത്രിയുടെ രാജി: തൃപ്രയാറിൽ ബിജെപി പ്രവർത്തകർ ശവമഞ്ചവുമായി പ്രതിഷേധ പ്രകടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!