News One Thrissur
Updates

കൊടുങ്ങല്ലൂരിൽ സ്കൂൾ പരിസരത്ത് നിന്നും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കൊടുങ്ങല്ലൂർ: തിരുവള്ളുവരുള്ള സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി കഞ്ചാവ് കൈവശം വെച്ച യുവാവ് അറസ്റ്റിൽ. ലോകമല്ലേശ്വരം ഗുരുദേവ നഗർ സ്വദേശി ഒളിപറമ്പിൽ വീട്ടിൽ ഷെബിൻഷാ (20 ) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഷെബിൻ ഷാ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസിലും, മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച കേസിലും, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്ലാസ് ക്യാബിൻ ശരീരം കൊണ്ട് ഇടിച്ച് തകർത്ത കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ,, എസ് ഐ മാരായ ജിജേഷ്, തോമസ്, സാലിം.കെ, സി.പി.ഒ. ബിജുകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

തൃപ്രയാർ പാലത്തിന്റെ കൈവരിയിൽ പിക്കപ്പ് ഓട്ടോ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

Sudheer K

പടിയം സ്വദേശി പൂനെയിൽ അന്തരിച്ചു.

Sudheer K

കണ്ടശാംടവിൽ ഇറച്ചി കച്ചവടത്തർക്കത്തെ തുടർന്ന് ക്വട്ടേഷൻ; ഇറച്ചി വ്യാപാരി അറസ്‌റ്റിൽ

Sudheer K

Leave a Comment

error: Content is protected !!