News One Thrissur
Updates

കണ്ടശാംടവിൽ ഇറച്ചി കച്ചവടത്തർക്കത്തെ തുടർന്ന് ക്വട്ടേഷൻ; ഇറച്ചി വ്യാപാരി അറസ്‌റ്റിൽ

അന്തിക്കാട് : ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഇറച്ചി വ്യാപാരി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിന്‍ (38) ആണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തി വരികയാണ് ജസ്റ്റിന്‍. തന്റെ കടക്ക് സമീപത്തായി കണ്ടശാംകടവ് കരിക്കൊടി സ്വദേശി മേനോത്തുപറമ്പില്‍ വീട്ടില്‍ ഹരീഷ് എന്നറിയപ്പെടുന്ന ആനന്ദന്‍ (46) പന്നി ഇറച്ചി കച്ചവടം നടത്തുന്നതിനായി പുതിയ കട തുറന്നതിനെ തുടര്‍ന്ന് ജസ്റ്റിന്റെ ബിസിനസ്സ് വരുമാനം കുറയുകയും തന്‍മൂലം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കങ്ങളും മറ്റു ഉണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് ജസ്റ്റിന്‍ ആനന്ദനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നതിനായി നിരവധി ഗുണ്ടാ സംഘങ്ങളുമായി കണക്ഷനുളളതും നിരവധി കേസ്സുകളിലെ പ്രതികളുമായ സൂര്യപുത്രി എന്നറിയപ്പെടുന്ന സുനിത, നെടുപുഴ സ്വദേശി ജിത്തു എന്നിവർക്ക് പണം നല്‍കി ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സംസാരങ്ങളും വീഡിയോകളും പ്രചരിച്ചതോടെ പോലീസിന് ലഭിച്ച വീഡിയോ പരിശോധന നടത്തിയതോടെയാണ് ഇറച്ചി വ്യാപാരി ജസ്റ്റിൻ ക്വട്ടേഷൻ സംഘവുമായി ചേർന്ന് ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ക്വട്ടേഷൻ നൽകിയ ഇറച്ചി വ്യാപാരിയായ ജസ്റ്റിന്റെ പേരില്‍ അന്തിക്കാട് പോലീസ് കേസെടുക്കുകയും ബുധനാഴ്ച അറസ്‌റ്റ് ചെയ്യുകയും ചെയ്തത്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിൽ അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി.എം. കേഴ്സൺ, എസ് ഐ അഫ്സൽ, ജി എസ് ഐ മാരായ കൊച്ചുമോൻ ജേക്കബ്, സജീവ്, ജി എസ് സി പി ഒ അജേഷ്, സി പി ഒ രാമചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ദേഹാസ്വാസ്ഥ്യം: തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി

Sudheer K

ഡിവൈഎഫ്ഐ നേതാവ് വിജിത്ത് അന്തരിച്ചു.

Sudheer K

ഷൈജു അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!