മുറ്റിച്ചൂർ: ശൈഖുന ജലാലുദ്ധീൻ അഹ്മദുൽ ഖാദിരിയുടെ ഇരുപത്തിരണ്ടാം ഉറൂസ് മുബാറക്കിന് കൊടിയേറി. ഇ കെ മുഹമ്മദ് ബാവ മുസ്ലിയാർ കൊടിയേറ്റം നടത്തി. തുടർന്ന് നടന്ന കൂട്ടസിയാറത്തിന് സയ്യിദ് ഖമറുദ്ധീൻ ബാദുഷ തങ്ങൾ നേതൃത്വം നൽകി.വൈകീട്ട് നടന്ന ഖത്തം ദുആക്ക് ഷാഹിദുൽ ഉലമ വെന്മേനാട് ഉസ്താതാദ് നേതൃത്വം നൽകി. മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഹംസ മഹ് മൂദി യുടെ നേതൃത്വത്തിൽ ബുർദ്ദ മജ് ലിസും അരങ്ങേറി.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന ഖാദിരിയ്യ റാത്തീബിന് കാസിം അഹസനി കോഴിക്കോട്, ഷാഹുൽ ഹമീദ് അഹ്സനി മുപ്പട്ടിത്തറ, എം അബ്ദുറഹ്മാൻ മുസ്ലിയാർ കോഴിക്കോട്, ഹാഷിം കോയ തങ്ങൾ കല്ലടിക്കോട്, കെ സി മുഹമ്മദ് ഷാമിൽ ഹിഷാമി പാലക്കാട്, കാസിം മുസ്ലിയാർ കാളിയ റോഡ്, കെ ബി ഹംസ ഹാജി, മുസ്തഫ മുസ്ലിയാർ കൊളത്തൂർ, മുസ്തഫ മുസ്ലിയാർ എടക്കഴിയൂർ. എന്നിവർ നേതൃത്വം നൽകും. വൈകീട്ട് 7ന് ദുആ മജ്ലിസുമുണ്ടാകും.ഇ കെ മുഹമ്മദ് അഹ്സനി കോഴിക്കോട്, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ പൊന്നാനി. എന്നിവർ നേതൃത്വം നൽകും.
തിങ്കളാഴ്ച രാവിലെ 8ന് ഇ കെ അബ്ദുള്ള സഖാഫി നേതൃത്വം നൽകുന്ന സിയാറത്ത് ഉണ്ടാകും.രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കുന്ന അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
