തൃശൂർ: തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കിടകപുലരിയിൽ നടന്ന ആനയൂട്ട് കാണാൻ ആയിരങ്ങളെത്തി. മഴ ഒഴിഞ്ഞുനിന്നതു കൊണ്ട് ആളുകൾക്ക് ആനയൂട്ട് കാണാനും ആനകളെ ഊട്ടാനും സൗകര്യമായി. പുതൃക്കോവിൽ സാവിത്രിയെന്ന പിടിയാനക്ക് ആദ്യ ഉരുള നൽകിയതോടെയാണ് ആനയൂട്ടിന് തുടക്കമായത്.
വടക്കുന്നാഥ ക്ഷേത്രത്തിലെ മഹാഗണ പതിയുടെ പ്രീതിക്കും സർവൈശ്വര്യത്തിനു മായി എല്ലാ വർഷവും നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോവും ആനയൂട്ടും ക്ഷേ ത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കരനാ രായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമി കത്വത്തിലാണ് നടത്തിയത്. നാലുവർഷത്തി ലൊരിക്കൽ നടത്താറുള്ള ഗജപൂജയും പന്തലിൽ കരിമ്പടം വിരിച്ച് അഞ്ചാ നകളെ വീതം മഞ്ഞപ്പട്ടണിയിച്ച് ഇരുത്തി പൂജിച്ചു കൊണ്ടായിരുന്നു ഗജപൂജ. ആയിരത്തിയെട്ട് നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമഹാഗണപതി ഹോമമാണ് നട ത്തിയത്.
ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്ഠ യ്ക്ക് സമീപമാണ് അഷ്ടദ്രവ്യമഹാഗണപതി ഹോമം നടത്തിയത്. തെക്കേ ഗോപുര നട യോട് ചേർന്നായിരുന്നു ആനയൂട്ട്. ഇത്തവണ ആനയൂട്ടിനെത്തുന്ന ആനക ളിൽ ഏവരുടേയു ശ്രദ്ധ പിടിച്ചുപറ്റിയത് പിടിയാനകളായിരുന്നു. തിരുവമ്പാടി ലക്ഷ്മിക്കുട്ടി, പുതൃക്കോവിൽ സാവിത്രി, ചെറുകോ ൽ മഹാലക്ഷ്മി പാർവതി, പെരുമ്പറമ്പ് കാ വേരി, നമ്പ്യാങ്കാവ് ശ്രീപാർവതി, പളളിക്കശ്രീവള്ളി, തൊട്ടേക്കാട് കുഞ്ഞുലക്ഷ്മി എന്നീ പിടിയാനകളാണ് ആനയൂട്ടിനെത്തി ആനപ്രേമികളുടെ മനം കവർന്നത്.അറുപതോളം ആനകൾ ആനയൂട്ടിനെ ത്തിയിരുന്നു. ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് ഏഴാനകളെത്തി.
ഉണക്കലരി നിവേദ്യമാണ് വലിയ ഉരുളകളാക്കി ആനകൾക്ക് നൽകിയത്.. എസ്എൻ എ ഔഷധശാലയിൽ തയ്യാറാക്കിയ ഔഷ ധക്കൂട്ടുകളും കരിമ്പ്, തണ്ണിമത്തൻ, കൈത ച്ചക്ക, കദളിപ്പഴം, കണിവെള്ളരി തുടങ്ങിയവ ആനകൾക്ക് നൽകി. 12,008 നാളികേരം, 2500 കിലോ ശർക്കര, 200 കിലോ നെയ്യ്, 1000 കിലോ അവിൽ, 100 കിലോ മലർ, തേൻ, ഗണപതി നാരങ്ങ എന്നിവ ഉപയോഗിച്ചാണ് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയത്
