വാടാനപ്പള്ളി: ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യതൊഴിലാളി അൻസിലിനെ കണ്ടെത്താനുള്ള തിരച്ചിൽ വിഫലം. വ്യാഴാഴ്ച വൈകീട്ട് മുനക്കക്കടവ് കോസ്റ്റൽ പൊലിസും, മത്സ്യത്തൊഴിലാളികളും ഫിഷറീസ് ഉദ്യോഗസ്ഥരും ചേർന്ന് തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല.അതെ സമയം കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം വൈകീട്ടോടെ താത്കാലികമായി നിർത്തിയിരിക്കുകയാണ്. തിരച്ചിൽ വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കും. കൈപ്പമംഗലം കരടിവളവ് സ്വദേശി നെച്ചിപ്പറമ്പിൽ അഷറഫിൻ്റെ മകൻ അൻസിലിനെ (18) ആണ് കാണാതായത്.,മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളത്തിലായിരുന്നു അൻസിൽ, ചേറ്റുവ ഹർബറിലേക്ക് വരുന്നതിനിടെ
ബുധനാഴ്ച വൈകീട്ടാണ് തിരയിൽപെട്ട് വള്ളം മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേർ നീന്തി രക്ഷപ്പെട്ടെങ്കിലും അൻസിൽ കടലിൽ അകപ്പെടുകയായിരുന്നു.
