News One Thrissur
Updates

അരിമ്പൂരിൽ കോൺഗ്രസ് മാർച്ചും ധർണ്ണയും നടത്തി.

അരിമ്പൂർ : ആരോഗ്യമേഖലയോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെയും, ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി മന്ത്രി വീണ രാജിവെക്കണമെന്നും ആവശ്യപ്പെട്ടും മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. അരിമ്പൂർ സെൻട്രലിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് അരിമ്പൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ ധർണ്ണയോടെ സമാപിച്ചു. പ്രതിഷേധ സമരം മുൻ എംഎൽഎ മാധവൻ ഉദ്ഘാടനം ചെയ്തു. മണലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ എസ് ദീപൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് അരിമ്പൂർ മണ്ഡലം പ്രസിഡൻ്റ് ജെൻസൺ ജെയിംസ് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, പി.കെ. രാജൻ,അഡ്വ. വി സുരേഷ് കുമാർ, വി.ജി.അശോകൻ, കെ ബി ജയറാം മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ മുഹമ്മദ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുശീൽ ഗോപാൽ, കെപിസിസി മെമ്പർ സി.ഐ. സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് പി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു പ്രതിഷേധ മാർച്ചിന് മണ്ഡലം പ്രസിഡൻ്റു മാരായ എം.വി. അരുൺ, അഡ്വ. എം.എ.മുസ്തഫ, പി.പി. സ്റ്റീഫൻ മാസ്റ്റർ, പി ബി ഗിരീഷ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് മഹേഷ് കാർത്തികേയൻ, പി എ ജോസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ കെ പ്രകാശൻ, കോഡിനേറ്റർ സി എൽ ജോൺസൺ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി സി ഷീജ എന്നിവർ നേതൃത്വം നൽകി.

Related posts

അരിമ്പൂരിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു.

Sudheer K

ജനസഹസ്രങ്ങൾ സാക്ഷി : ആറാട്ടുപുഴ പൂരം ഭക്തിസാന്ദ്രം

Sudheer K

സ്വർണവില വീണ്ടും കുറഞ്ഞു, പവന്റെ വില 92,000 ത്തിന് താഴെ

Sudheer K

Leave a Comment

error: Content is protected !!