News One Thrissur
Updates

മണലൂർ സഹകരണ ആശുപത്രിയിൽ വികസന ഫണ്ട് സ്വരൂപണ കൂപ്പൺ വിതരണവും സൗജന്യ ചികിത്സ പദ്ധതിയും

കാഞ്ഞാണി : മണലൂർ സഹകരണ ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും വികസന ഫണ്ട് സ്വരൂപണ കൂപ്പൺ വിതരണവും സൗജന്യ ചികിത്സ പദ്ധതിയും സംഘടിപ്പിച്ചു. മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹകരണ ആശുപത്രി പ്രസിഡൻറ് എ വി ശ്രീവത്സൻ അധ്യക്ഷനായി. വാർഡ് അംഗം മിനി അനിൽകുമാർ, ഓണറ റി മാനേജർ വി വി സജീന്ദ്രൻ, വികസന കമ്മിറ്റി കൺവീനർ ജീജോ തെക്കത്ത്, ശിശുരോഗ വിദഗ്ധൻ ഡോ: മനോജ് എസ് കൊല്ലാറ, ഡയബറ്റോളജി വിഭാഗം ഡോ: റൈബി സനോജ്, ജനറൽ മെഡിസിൻ വിഭാഗം ഡോ: ശ്രീലക്ഷ്മി സന്തോഷ്, ഗൈനോക്കോളജി വിഭാഗം ഡോ: വിജി പ്രവീൺ, ഇ എൻ ടി വിഭാഗം ഡോ: ഉദയകുമാർ ഗോപിനാഥ്, ഓർത്തോ സർജൻ ഡോ: ജോസഫ് സജീവ്, രാഗേഷ് പറത്താട്ടിൽ. എന്നിവർ സംസാരിച്ചു.എല്ലാ മാസത്തിലും ഒരു നിശ്ചിത ദിവസം ആശുപത്രിയിലെ മുഴുവൻ വിഭാഗത്തിലും ഡോക്ടർമാരുടെ സൗജന്യ സേവനം ഉറപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയും നിലവിൽ വന്നു.

പാലിയേറ്റീവ് പദ്ധതിക്ക് വേണ്ടി ആംബുലൻസ് വാങ്ങിക്കുന്നതിന് പത്ത് ലക്ഷം രൂപ അനുവദിച്ചതായി മുരളി പെരുനെല്ലി എംഎൽഎ അറിയിച്ചു.

Related posts

തൃപ്രയാറിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.

Sudheer K

പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

Sudheer K

ആറ് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ്

Sudheer K

Leave a Comment

error: Content is protected !!