ചേർപ്പ്: എസ്കെഎസ്എസ് തൃശ്ശൂർ മേഖലാ കമ്മിറ്റിയുടെ 2026–29 കാലയളവിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മെമ്പർഷിപ്പ് കാർഡ് വിതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് മുനവ്വർ ഫൈറൂസ് ഹുദവി ഉദ്ഘാടനം നിർവഹിച്ചു.
മേഖലാ പ്രസിഡന്റ് മുഹമ്മദ് ശഫീഖ് അധ്യക്ഷത വഹിച്ചു. ഇർഷാദ് വാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന, ജില്ലാ നേതാക്കളായ മുനവ്വർ ഫൈറൂസ് ഹുദവി, അഹദ് വാഫി, അസ്‌ലം എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി അഫ്സൽ തൗഫീഖ്, വർക്കിംഗ് സെക്രട്ടറി റിജാസ് പൊഞ്ഞനം അജ്ഹദ് അഷ്‌റഫ്, നിസാറുദ്ദീൻ ഫൈസി, അബ്ദുൽ ജലീൽ, അഷ്‌റഫ് ഉസ്താദ്, റാഷിദ് എന്നിവരും അജ്മൽ, അനസ്, മുസമ്മിൽ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: എസ്കെഎസ്എസ് എഫ് തൃശ്ശൂർ മേഖലാതല മെമ്പർഷിപ്പ് കാർഡ് മേഖലാ പ്രസിഡന്റ് മുഹമ്മദ് ശഫീഖ് പെരിങ്ങോട്ടുകര യൂണിറ്റ് പ്രതിനിധി റാഷിദിന് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിക്കുന്നു.
