News One Thrissur
Updates

വെളിച്ചെണ്ണ വ്യാപാരത്തിൽ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സ്ത്രീ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ : വെളിച്ചെണ്ണ മൊത്തവ്യാപാരം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ വാങ്ങി തിരികെ നൽകാതെ വഞ്ചിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ ഭാരത് നഗർ സ്വദേശി ചെമ്പനേഴത്ത് വീട്ടിൽ സീന (50) എന്നവരാണ് അറസ്റ്റിലായത്.
2025 ഫെബ്രുവരി മാസത്തിൽ എസ്.എൻ. പുരത്തുള്ള ഗ്രീഷ്മ വെളിച്ചെണ്ണ കമ്പനിയിൽ നിന്നും വെളിച്ചെണ്ണ മൊത്തവിലയ്ക്ക് വാങ്ങി കടകളിൽ വിതരണം ചെയ്ത് കച്ചവടം നടത്തിയാൽ ലാഭമുണ്ടാകുമെന്നും നിക്ഷേപിച്ച തുകയ്ക്ക് ലാഭം നൽകാമെന്നും പറഞ്ഞാണ് പ്രതി കൊടുങ്ങല്ലൂർ പ്രഭൂസ് കോളേജിനടുത്ത് താമസിക്കുന്ന തലാപ്പിള്ളി വീട്ടിൽ സുനിത (56) എന്നവരിൽ നിന്നും നിന്നും പലപ്പോഴായി 6,50,000 രൂപ പണമായി വാങ്ങിയത്. കൂടാതെ, കൊടുങ്ങല്ലൂർ തെക്കേനടയിൽ താമസിക്കുന്ന പുതിയവീട്ടിൽ  ഷബീനയിൽ നിന്നും പല തവണകളിലായി ഗൂഗിൾ പേ വഴിയും നേരിട്ട് പണമായും 14,00000 രൂപയും കൈപ്പറ്റി.  സോൾവിൻ എന്നയാളിൽ നിന്നും 7,15,000 രൂപയും ഷംല സിറാജ് എന്നിവരിൽ നിന്ന് 8,50,000 രൂപയും ഇതേ രീതിയിൽ വാങ്ങിയ ശേഷം തിരികെ നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
പരാതിക്കാരിൽ നിന്നും ആദ്യം ചെറിയ തുകകൾ കൈപ്പറ്റിയ പ്രതി, തുടർന്ന് ലാഭവിഹിതമെന്ന വ്യാജേന അതേ പണത്തിൽനിന്ന് ചെറിയ തുകകൾ പരാതിക്കാർക്ക് തിരികെ നൽകി അവരുടെ വിശ്വാസം നേടിയെടുത്തു. ഇതുവഴി പരാതിക്കാരുടെ വിശ്വാസം ഉറപ്പാക്കിയ ശേഷം കൂടുതൽ തുകകൾ നിക്ഷേപമായി കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ബൈജു ഇ ആർ, എസ് ഐ എബിൻ, എസ് ഐ സൈദ, എസ് ഐ പ്രദീപ് സി ആർ, ജി എസ് ഐ അസ്മാബി, ജി എസ് സി പി ഒ വികാസ്, സി പി ഒ മാരായ ജിഷ, മജിത, വിഷ്ണു, ഷിനാസ്  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ചേർപ്പ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പെരിങ്ങോട്ടുകരയിൽ പ്രൗഢഗംഭീര തുടക്കം

Sudheer K

അന്തിക്കാട് പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന് നാളെ ശസ്ത്രക്രിയ

Sudheer K

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!