News One Thrissur
Updates

അന്തിക്കാട് പോലീസിന്റെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിന് നാളെ ശസ്ത്രക്രിയ

തൃശ്ശൂർ: അന്തിക്കാട് പോലീസ് സ്റ്റേഷനിലെ ക്രൂരമായ പോലീസ് മർദ്ദന ആരോപണവുമായി യുവാവ്. അരിമ്പൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അഖിൽ യേശുദാസിനാണ് മർദ്ദനമേൽക്കേണ്ടി വന്നത്. അന്തിക്കാട് എസ് ഐ ആയിരുന്ന അരിസ്റ്റോട്ടിൽ ക്രൂരമായി മർദ്ദിച്ചുവെന്ന് അഖിൽ പറയുന്നത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ടത് അഖിലാണെന്ന സംശയത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മർദ്ദനം. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആയിരുന്നു സംഭവം. ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റ അഖിൽ ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. നാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കും. എസ് ഐ അരിസ്റ്റോട്ടിൽ, സിപിഒ വിനോദ്, മഹേഷ് എന്നിവർക്കെതിരെയാണ് കുടുംബം രംഗത്തുള്ളത്.

Related posts

നാട്ടികയിൽ 6.5 കിലോ കഞ്ചാവും മാരാകായുധങ്ങളും പിടിച്ചെടുത്ത കേസ്സിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

Sudheer K

മണലൂർ വെസ്റ്റ് സെൻ്റ് ജോസഫ് നവദേവാലയത്തിൻ്റെ കൂദാശയും സംയുക്ത തിരുനാളും

Sudheer K

ആക്ട്സിന്റെ തൃപ്രയാർ ഏകാദശി സ്റ്റാൾ തുറന്നു.

Sudheer K

Leave a Comment

error: Content is protected !!