തളിക്കുളം: നമ്പിക്കടവിന് തെക്ക് കലിംഗ നഗറിൽ പ്രവർത്തിക്കുന്ന ഹാൻഡി ക്രാഫ്റ്റ് ഷോപ്പ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സരിഗ മനോജിൻ്റെ ഉടമസ്ഥതയിൽ ഉള്ള ഹാൻഡി ക്രാഫ്റ്റ് ഷോപ്പ് ആണ് വെള്ളിയാഴ്ച പുലർച്ചെ തീയിട്ടത്. സംഭവത്തെ തുടർന്ന്
വലപ്പാട് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.
കോൺഗ്രസ്സ് പ്രവർത്തകനായ മനോജിന്റെ കുടുംബത്തിന് നേരെ മാസങ്ങൾക്ക് മുൻപ് ആക്രമണം നടന്നിരുന്നു.ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണോ ആക്രമണമെന്ന് സംശയമുണ്ട്.
മനോജിന്റെ കുടുംബത്തിന് എതിരായി നിരന്തരമായ ആക്രമണം പോലിസ് ഗൗരവപൂർവ്വം അന്വേഷിക്കണമെന്നും, രാത്രിയുടെ മറവിൽ നടത്തുന്ന അക്രമണത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നടപടി പോലീസിന്റെ ഭഗത്ത് നിന്ന് ഉണ്ടാകണമെന്നും നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലിയും, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കറും ആവശ്യപ്പെട്ടു.
