News One Thrissur
Updates

കേരളത്തിലെത്തിക്ക് എംഡിഎംഎ കടത്തിവിട്ടയാളെ സഹായിച്ച യുവതിയെ ബാംഗ്ളൂരിൽ നിന്നും പിടികൂടി

തൃശൂർ: വടക്കാഞ്ചേരിയിൽ വില്പനയ്ക്കായി എത്തിച്ച 154.27 ഗ്രാം എം ഡി എം എ പിടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പ്രതിയുടെ കൈവശം കേരളത്തിലേക്ക് എംഡിഎംഎ വില്പനയ്ക്കായി ബാംഗ്ളൂരിൽ നിന്നും കടത്തിവിട്ട കുന്നംകുളം തെക്കേപുറം സ്വേദേശിയായ കോത്താട്ടിൽ വീട്ടിൽ അരൂദാസ് (33) എന്നയാളെ സഹായിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ്, പുളിക്കൽ റിൻഷാ മുഹമ്മദ് റാഫി (25) എന്ന യുവതിയെയാണ് വടക്കാഞ്ചേരി പോലീസ് ബാംഗ്ളൂരിൽ നിന്നും പിടികൂടിയത്.

ഓഗസ്റ്റ് 9ന് കേസിനാസ്പദമായ സംഭവം നടന്നത്. കുന്നംകുളത്തേക്ക് വലിയതോതിൽ എം ഡി എം എ ബാംഗ്ളൂരിൽ നിന്നും വില്പനയ്ക്കായി കൊണ്ടുവരുന്നു എന്ന രഹസ്യം വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിൽ വടക്കാഞ്ചേരിയിൽ നിന്നും കേസിലെ ഒന്നാം പ്രതിയായ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) എന്നയാളെ 154.27 ഗ്രാം എം ഡി എം എ യുമായി പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ബാംഗ്ളൂരിൽ നിന്നും പ്രതിയുടെ കൈവശം എം ഡി എം എ വില്പനയ്ക്കായി കൊടുത്തയച്ചത് അരൂദാസ് ആണെന്ന വിവരം വ്യക്തമായത് കൂടുതൽ അന്വേഷണത്തിൽ ഇവരുടെ സഹായി റിൻഷാ മുഹമ്മദ് റാഫി എന്ന പാലക്കാട് സ്വദേശിനിയും മയക്കുമരുന്ന് കടത്തിൽ സഹായിച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് വടക്കാഞ്ചേരി പോലീസ് അന്വേഷണ സംഘം ബാംഗ്ളൂരിലെത്തുകയും തുടർന്നു നടന്ന അതിവിദഗ്ധമായ അന്വേഷണത്തിൽ റിൻഷിയെ പിടികൂടുകയായിരുന്നു. നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തിരുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസിൻെറ നിർദ്ദേശത്തിലും കുന്നംകുളം ACP സജു എബ്രഹാമിൻെറ നേതൃത്വത്തിലുമുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ) സനൽ, സിവിൽ പോലീസ് ഓഫീസർ അർജ്ജുൻ, വനിത സിവിൽ പോലീസ് ഓഫീസർ ഷബ്ന എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ചർച്ച പരാജയം; നാളെ ബാങ്ക് പണിമുടക്ക്

Sudheer K

സ്വർണ വില വീണ്ടും 90,000ത്തിനടുത്തേക്ക് ; ഇന്ന് പവന് വർദ്ധിച്ചത് 880 രൂപ

Sudheer K

നാല് ആനകൾക്ക് എഴുന്നള്ളിപ്പിന് വിലക്ക്

Sudheer K

Leave a Comment

error: Content is protected !!