News One Thrissur
Updates

കണ്ടശ്ശാംകടവിൽ ബൈക്ക് അപകടം മൂന്ന് പേർക്ക് പരിക്ക്.

കണ്ടശ്ശാംകടവ്: ബൈക്ക് കാൽനടയാത്രക്കാരൻ്റെ ദേഹത്ത് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കാൽനട യാത്രക്കാരൻ കാരമുക്ക് ഗവ ആശുപത്രിക്ക് സമീപം താമസിക്കുന്ന വിമുക്തഭടനായിരുന്ന തെക്കനത്ത് തോമസ് (58) ബൈക്ക് യാത്രക്കാരായ ഗണേശമംഗലം സ്വദേശികളായ കിരൺ, ഉണ്ണിക്കണ്ണൻ എന്നിവരെ തൃശൂർ ആശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8. 20 ഓടെ കണ്ടശ്ശാംകടവ് ബോട്ട് ജെട്ടി റോഡിന് തെക്ക് ഓട്ടോ സ്‌റ്റാൻ്റിന് സമീപമായിരുന്നു അപകടം. കിഴക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് കാൽനടയാത്രക്കാരനായ തോമാസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ തോമസ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ബൈക്കിൽ നിന്ന് കിരണും ഉണ്ണിക്കണ്ണനും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന കുപ്പിയും പൊട്ടിയ നിലയിലായിരുന്നു. തല പൊളിഞ്ഞ് രക്തത്തിൽ കുളിച്ച് റോഡിൽ അബോധാവസ്ഥയിൽ സാരമായി പരിക്കേറ്റ് കിടന്നിരുന്ന തോമസിനെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകരും കിരൺ ഉണ്ണിക്കണ്ണൻ എന്നിവരെ കാഞ്ഞാണി ഗാർഡിയൻ ആംബുലൻസ് പ്രവർത്തകരുമാണ് ആശുപത്രിയിൽ എത്തിച്ചത്. ഗതാഗത തടസവും ഉണ്ടായി

Related posts

ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം

Sudheer K

ചേറ്റുവ പാലത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Sudheer K

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർ കുതിപ്പ്;പവൻ വില 97,000 കടന്നു

Sudheer K

Leave a Comment

error: Content is protected !!