News One Thrissur
Updates

നാട്ടികയിൽ നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം

തൃപ്രയാർ : നിർത്തിയിട്ടിയിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറി അപകടം.
ദേശീയപാത
നാട്ടിക സെൻ്ററിൽ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. വടക്ക് ഭാഗത്തുനിന്നും എറണാകുളം ദിശയിൽ കേടുവന്ന് നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പുറകിൽ ടാങ്കർ ലോറി ഇടിച്ചു കയറുകയായിരുന്നു. ടാങ്കർ ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി സിദ്ധീക്ക് (44) ന് കാലിന് ഗുരതര പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് ഏറെ പണിപ്പെട്ടാണ് ടാങ്കർ ലോറിയുടെ കാബിൻ വെട്ടി പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ ഉടൻ തന്നെ തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Related posts

ശ്രീനാരായണപുരത്ത് ചരക്ക് ലോറി മറിഞ്ഞു

Sudheer K

രാഷ്ട്രപതിയുടെ ഗുരുവായൂരിൽ 27 ന് സന്ദർശനം നടത്തും; ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

Sudheer K

ബംഗളൂരില്‍ മലയാളിയുടെ ക്രൂരമര്‍ദനത്തിനിരയായ തളിക്കുളം സ്വദേശിനി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!