News One Thrissur
Updates

സാമൂഹ്യ സുരക്ഷ പെൻഷൻ: എസി യുള്ള കുടുംബങ്ങളെ ഒഴിവാക്കുന്ന മാനദണ്ഡത്തിൽ ദേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാട്ടിക പഞ്ചായത്തംഗത്തിന്റെ നിവേദനം

തൃപയാർ: സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷിക്കുന്ന കുടുംബങ്ങളിൽ എയർ കണ്ടീഷൻ വെച്ചിട്ടുണ്ടെങ്കിൽ ആ കുടുംബങ്ങളിലെ ആളുകൾക്ക് പെൻഷൻ ലഭിക്കില്ല. ഇപ്പോൾ നിലവിലുള്ള ഈ മാനദണ്ഡങ്ങളിൽ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് നാട്ടിക ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ് കത്ത് നൽകി. നിലവിൽ എസി ഉള്ള കുടുംബങ്ങളിലെ അപേക്ഷകർക്ക് പെൻഷൻ കൊടുക്കാൻ പാടില്ലന്ന് സർക്കാർ ഉത്തരവും മാനദണ്ഡവും നിലനിൽക്കുന്നുണ്ട്. എന്നാൽ മാനദണ്ഡ പ്രകാരം അർഹതപ്പെട്ട ഒട്ടനവധി കുടുംബങ്ങളിലെ ആളുകൾക്ക് പെൻഷൻ ലഭ്യമാകാതെ പോകുന്നു. ഒരുപാട് കുടുംബങ്ങളിൽ ക്യാൻസർ പോലെയുള്ളതും കീമോ ചെയ്യുന്നതും അടക്കം മാരക രോഗങ്ങൾ കിടപ്പിലായി കിടക്കുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ആളുകൾ ഉണ്ട്. ഈ കുടുംബങ്ങളിലെ രോഗികൾക്കെല്ലാം എയർ കണ്ടീഷൻ ആവശ്യമാണ്. പാവപ്പെട്ട കുടുംബങ്ങൾക്ക് എസി നൽകുന്നതും അവരുടെ ചികിത്സ തന്നെ നാട്ടുകാരുടെയും മറ്റു ജീവകാരുണ്യ സന്നദ്ധ സംഘടനയുടെയും സഹായത്താൽ ആണ്. ഈ കുടുംബങ്ങളിൽ ഉള്ള ആളുകൾ പെൻഷന് അപേക്ഷിച്ചാൽ നിലവിലെ പെൻഷൻ മാനദണ്ഡ പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് പെൻഷൻ അപേക്ഷകൾ നിരസിക്കേണ്ടി വരുകയും അർഹതപ്പെട്ടവർക്ക് പെൻഷൻ ലഭിക്കാതെ വരുന്ന അവസ്ഥയുമാണ്. ഇതെല്ലാം ചൂണ്ടി കാണിച്ചാണ് നിലവിലുള്ള സാമൂഹ്യ സുരക്ഷ പെൻഷൻ മാനദണ്ഡത്തിൽ ഭേദഗതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

 

 

Related posts

ലതിക അന്തരിച്ചു.

Sudheer K

ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

Sudheer K

ഗർഭിണിയായ യുവതി ബസ്സിൽ നിന്ന് തെറിച്ചു വീണ സംഭവം ; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!