കാഞ്ഞാണി: 31 -ാം നമ്പർ മണലൂർ സഹകരണ ബാങ്കിൻ്റെ കാഞ്ഞാണിയിലെ പുതിയ ഓഫീസ് കെട്ടിട സമുച്ചയം വെള്ളിയാഴ്ച്ച
തുറക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് പി.എസ്. പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.
സഹകരണ വകുപ്പ് മന്ത്രി എം. ലിജു രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. സി. രവീന്ദ്രനാഥ് എംഎൽഎ.l അധ്യക്ഷനാകും. കെ രാജൻ എംഎൽഎ മുഖ്യാതിഥിയാകും. 6500 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. 1916 ലാണ് കാർഷിക മേഖലയായ മണലൂരിൽ സഹകരണ സ്ഥാപനം സ്ഥാപിച്ചതെന്ന് കൺവീനറും ബാങ്ക് സെക്രട്ടറിയുമായ പി. ജെ. ബീന, ഡയറക്ടർമാരായ വി. ജി. രാധാകൃഷ്ണൻ, ടി. ഡി. ജോസ്, സി. ആർ. ഗിരിജവല്ലഭൻ, ശോഭിക രവീന്ദ്രൻ.എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
