അരിമ്പൂർ : ജൈവമാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണം നടത്തി ബയോഗ്യാസ് നിർമ്മിക്കുന്നതിനായി അരിമ്പൂർ പഞ്ചായത്തിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു.
കല്യാണമണ്ഡപങ്ങൾ, കാറ്ററിങ്ങ് സ്ഥപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ ഇവിടെ എത്തിച്ചു നൽകാം. ഒരു ദിവസം 110 കിലോ ജൈവമാലിന്യം സംഭരിക്കാനുള്ള ശേഷി പ്ലാൻ്റിനുണ്ട്. ഇവ ബയോഗ്യാസാക്കി ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി.
അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്, സെക്രട്ടറി റെനി പോൾ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ, ജില്ലാപഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത് തുടങ്ങിയവർ എങ്കെടുത്തു.
