കാഞ്ഞാണി: മണലൂർ താഴം പടവിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞാണി നരിമുക്ക് കുന്നംപുള്ളി ചന്ദ്രൻ (76) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. സംസ്കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സുഷമ. മക്കൾ : സിജോയ്, ഷിംന. മരുമകൻ : അനിൽ.
