വാടാനപ്പള്ളി: ചേറ്റുവയിൽ കാറിടിച്ച് തമിഴ്നാട് സ്വദേശിനി മരിച്ചു. ഉഴുന്തൂര്പേട്ട കിളിയൂർ വില്ലപുരം മുനിയപ്പൻ്റെ ഭാര്യ സുശീല (56) യാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 ഓടെ ദേശീയപാതയിൽ എംഇഎസ് സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ചാവക്കാട് ഭാഗത്തു നിന്ന് വന്നിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്.ഉടൻ തന്നെ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
