News One Thrissur
Updates

ഓണാഘോഷത്തിനായി വ്യാജമദ്യം നിർമ്മിച്ചയാൾ പിടിയിൽ.

ചേർപ്പ് : ഓണത്തിന് വില്ലന നടത്താൻ വേണ്ടി വ്യാജമദ്യം തയ്യാറാക്കിയ യുവാവ് പിടിയിൽ. നന്തിപ്പുലം വില്ലേജ് ആറ്റപ്പിള്ളി ദേശത്ത് കുന്നത്തുപറമ്പിൽ വീട്ടിൽ ജിതിൻ (27) നെയാണ് പിടികൂടിയത്. കാറളത്ത് സ്‌കൂട്ടറിൽ 18 ലിറ്റർ മദ്യവുമായി പോകുമ്പോഴാണ് ചേർപ്പ് എക്സൈസ് ഇൻസ്പക്ടർ പി. സന്തോഷ് കുമാറും സംഘവും പിടികൂടിയത്. തുടർന്നുള്ള ഇയാളുടെ മൊഴി പ്രകാരം വരാന്തരപ്പിള്ളി പള്ളിക്കുന്നിൽ ഇയാൾ വാടകക്ക് എടുത്ത വീടിൻ്റെ കിടപ്പുമുറിയിൽ നിന്നും 231.5 ലിറ്റർ വ്യാജമദ്യവും, 88 ലിറ്റർ സ്പിരിറ്റും വ്യാജമദ്യം നിർമ്മിക്കുന്നതിനും ബോട്ടിൽ ചെയ്യുന്നതിനുമായുള്ള സാധന സാമഗ്രികൾ പിടികൂടി.. ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ജോയ് അന്തരിച്ചു.

Sudheer K

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര സമർപ്പണം നടത്തി.

Sudheer K

പഴുവിലിൽ സി.പി. രാഘവൻ സ്മാരക സാംസ്കാരിക കേന്ദ്രം ഇന്ന് തുറക്കും.

Sudheer K

Leave a Comment

error: Content is protected !!