തൃശ്ശൂർ : വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി. ക്ലാസ് മുറിയിൽ താഴെ വീണ പേനയുടെ ക്യാപ് എടുക്കാൻ കുനിഞ്ഞതിനെ തുടർന്നാണ് മർദ്ദനമെന്നാണ് ആരോപണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കളും ജനപ്രതിനിധികളും സ്കൂളിലെത്തി പ്രതിഷേധിച്ചു. കുട്ടിയുടെ പിതാവ്, ഇനി ഒരു കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളെ പതിവായി മർദ്ദിക്കുന്നതായി ആരോപണമുള്ള അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കൾ ചെറുതുരുത്തി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അധ്യാപകനെതിരെ കേസെടുത്തു
