തൃത്തല്ലൂർ: ശിവക്ഷേത്രത്തിൽ ആന ഊട്ടും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മനയിൽ കൃഷ്ണൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂരിയും മുഖ്യ കാർമികത്വം .വഹിച്ചു. ഒരു മാസക്കാലംനീണ്ടു നിൽക്കുന്ന രാമായണ മാസാചരണ ചടങ്ങളുകളാണ് ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. തുടന്ന് ആഗസ്റ്റ് 12 ന് രാവിലെ 5 മണി മുതൽ പിതൃതർപ്പണവും വിശേഷാൽ തിലഹോമവും ഉണ്ടാവും. പിതൃതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ക്ഷേത്രം വക പ്രഭാത ഭക്ഷണവും ഉണ്ടാവും. ചടങ്ങുകൾക്ക് തൃത്തല്ലൂർ ദേവസ്വം ചെയർമാൻ ഗിരിഷ് മാത്തുക്കാട്ടിൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പ്രവീൺ ചെറുകര, എ.ആർ. വാസു, സരിത ഗണേഷ് എന്നിവർ നേതൃത്വം നൽകി.
