കാഞ്ഞാണി: സംസ്ഥാന ബജറ്റിൽ മണലൂർ നിയോജകമണ്ഡലത്തിൽ പത്തു കോടി രൂപയുടെ പ്രോജക്ടുകൾക്ക് ആവശ്യമായ തുക വകയിരുത്തിയതായി എംഎൽഎ പ്രൊഫ. സി രവീന്ദ്രനാഥ് അറിയിച്ചു. മുല്ലശ്ശേരി ബ്ലോക്ക് അതിർത്തിയിലെ വാക മിനി സ്റ്റേഡിയം (നാല് കോടി), മുല്ലശ്ശേരി എലവത്തൂർ വെൽഫെയർ എൽ പി സ്കൂൾ കെട്ടിടം (ഒരുകോടി), മാമ്പിള്ളി – ഏനാമാവ് തീരദേശ റോഡ് (രണ്ടു കോടി) ചക്കം കണ്ടം -സ്ലൂയിസ് കം ബ്രിഡ്ജ് നിർമ്മാണം (രണ്ടു കോടി), അരിമ്പൂർ – കിഴക്കുംപുറം ലാലൂർ ബണ്ട് റോഡ് (ഒരുകോടി) എന്നിവയ്ക്കാണ് തുക വകയിരുത്തിയിട്ടുള്ളത്
തൃശ്ശൂർ വാടാനപ്പള്ളി സംസ്ഥാന ഹൈവേ, വെങ്കിടങ്ങ് പഞ്ചായത്തിലെ കോടമുക്ക് പാലം, കാഞ്ഞാണി വെങ്കിടങ്ങ് മുല്ലശ്ശേരി സെൻറർ നവീകരണം, കോഴി തോട് നവീകരണം,. പാലാഴി പാലം, പാറന്നൂർ കരുത്തിച്ചാൽ പാലം നിർമ്മാണം, കനോലി കനാൽ നവീകരണം, വാടാനപ്പള്ളി പഞ്ചായത്തിലെ പൊക്കാച്ചേരി പാലം, ജോസഫ് മുണ്ടശ്ശേരി ഹയർസെക്കൻഡറി സ്കൂളിലെ ഗ്രൗണ്ട് നിർമ്മാണം, എളവള്ളി കുടുംബാരോഗ്യ കേന്ദ്രം, , പുല്ലഴി വെങ്കിടങ്ങ് റോഡ്, കണ്ടശാങ്കടവ് തൃപ്രയാർ റോഡ്, അമല പാവറട്ടി റോഡ്, എളവള്ളി മുല്ലശ്ശേരി എന്നിവിടങ്ങളിൽ ടാക്സി & ഓട്ടോ സ്റ്റാൻ്റ് തുടങ്ങിയ പ്രവർത്തികൾക്ക് ടോക്കൺ തുകയും വകയിരുത്തിയതായി എംഎൽഎ അറിയിച്ചു
