News One Thrissur
Updates

പുത്തൻപീടികയിൽ യുവാവിൻ്റെ പരാക്രമം; വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനം തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

അന്തിക്കാട്: പുത്തൻപീടികയിൽ അക്രമാസക്തനായ യുവാവ് ഭാര്യ വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനം തീവച്ചു നശിപ്പിക്കുകയും ചെയ്തു. തണ്ടാശേരി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. യുവാവിന്റെ .ആക്രമണത്തിൽ വീടിന്റെ മൂന്ന് ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിന് ശേഷം മടങ്ങിപ്പോയ യുവാവ് വീണ്ടും എത്തി ഭാര്യയുടെ ഇരുചക്രവാഹനം തീവെച്ച് നശിപ്പിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

തളിക്കുളത്ത് കർഷക ദിനം ആചരിച്ചു

Sudheer K

ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം: പൂജാരി പിടിയിൽ

Sudheer K

ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച മനക്കൊടി മലർവാടി അങ്കണവാടി ഇന്ന് തുറക്കും

Sudheer K

Leave a Comment

error: Content is protected !!