News One Thrissur
Updates

തളിക്കുളം ഇടശ്ശേരി ബീച്ചിലെ ഹോട്ടലിൽ മോഷണം.

വാടാനപ്പള്ളി: തളിക്കുളം ഇടശ്ശേരി ബീച്ചിലെ ഹോട്ടലിൽ മോഷണം. ഇടശ്ശേരി ബീച്ചിലുള്ള വഴിയോരം എന്ന ഹോട്ടലിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. രാവിലെ ഹോട്ടൽ തുറക്കാനെത്തിയ ഹോട്ടൽ ഉടമയാണ് മോഷണവിവരം ആദ്യമറിഞ്ഞത്. സാധനങ്ങളും അലമാരകളും വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഹോട്ടലിന്റെ പുറകുവശത്തെ വാതിൽ പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. ഹോട്ടലിൽ സൂക്ഷിച്ചപണവും ക്ഷേത്രങ്ങളിലേക്ക് വഴിപാടായി സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങളിലെ പണവും നഷ്ടപ്പെട്ടു. ഹോട്ടലിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സിഗരറ്റുകളും നഷ്ടപ്പെട്ടു. പാലിനായി നീക്കിവെച്ചിരുന്ന പണവും നഷ്ടമായി. ഹോട്ടലിന് അകത്തുള്ള സി.സി.ടി.വി. ക്യാമറകൾ മോഷ്ടാവ് കേടുവരുത്തിയ നിലയിലാണ്. ഏകദേശം നാല്പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ഹോട്ടൽ ഉടമ പറഞ്ഞു. വാടാനപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തീരദേശത്ത് മോഷ്ടാക്കളുടെ ശല്യം കൂടുതലാണെന്നും പോലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

Related posts

ജനമൈത്രി: അന്തിക്കാട് സ്റ്റേഷൻ പരിധിയിലെ മുഴുവൻ വാർഡുകളിലും ജാഗ്രത സമിതികൾ രൂപീകരിക്കും.

Sudheer K

സഞ്ജീവ് അന്തരിച്ചു.

Sudheer K

ടൂറിസ്റ്റ് ബസ്സിൽ എംഡിഎംഎ കടത്ത് ; യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!