എറവ് : സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിലെ മാതൃവേദിയുടെ നേതൃത്വത്തിൽ മാതൃദിനാഘോഷവും വിധവ സംഗമവും നടത്തി.
വത്തിക്കാനിൽ നിന്ന് പാപ്പായുടെ ദാമെ എന്ന പേപ്പൽ ബഹമതി ഇന്ത്യയിലേക്ക് ആദ്യമായി ലഭിച്ച ഡോ. മേരി റജിനയെ പൊന്നാടയണിച്ചും പ്രത്യേക ജപമാല നൽകിയും സ്വീകരിച്ചു. തുടർന്ന് മാതൃദിനാഘോഷവും വിധവാ സംഗമവും
ഡോ.മേരി റജീന ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ. റോയ് ജോസ്ഫ് വടക്കൻ അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് റോസി ജോയ്,സഹ വികാരി ഫാ. റിജോ മാഞ്ഞൂരാൻ,
ആനിമേറ്റർ സിസ്റ്റർ അനില, കൈക്കാരൻ ബിജോ ജോർജ്, വൈസ്
പ്രസിഡൻ്റ് ജിജി സണ്ണി, സിനി സന്തോഷ്, കൊച്ചുറാണി സൈമൺ എന്നിവർ പ്രസംഗിച്ചു.
