തൃശൂർ: മുണ്ടുപാലം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. അവിണിശ്ശേരി സ്വദേശി വടൂകുറ്റിൽ ശ്രീനിവാസിന്റെ ഭാര്യ ദേവിക (36) ആണ് മരിച്ചത്.
ഇന്ന് രാവിലെയായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ സ്കൂട്ടർ ലോറിയുടെ അടിയിലേക്ക് വീണതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ദേവികയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
previous post
