തൃപ്രയാർ : നിരവധി ക്രിമിനൽക്കേസില പ്രതിയും വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയുമായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വലപ്പാട് ചോഴിപറമ്പില്‍ വീട്ടില്‍ രാഹുല്‍ (22) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ നൽകിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
രാഹുൽ വലപ്പാട്, ചേർപ്പ്, മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസിലും, ഒരു വധശ്രമക്കേസിലും, പ്രായപൂർത്തായാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയ കേസിലും, ഒരു അടിപിടിക്കേസിലും, രണ്ട് മോഷണക്കേസിലും, കാപ്പ നാടുകടത്തൽ ഉത്തരവ് ലംഘിച്ച രണ്ട് കേസ്സിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ എ , ജി എസ് ഐ ഹരി, ജി എസ് സി പി ഓ സുബി, എന്നിവർ പ്രധാന പങ്ക് വഹിച്ചു.
