പഴുവിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഴുവിൽ യൂണിറ്റ് 49-ാം വാർഷികം പഴുവിൽ ജേപ്പിസ് സംഗമം ഹാളിൽ ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്ദുർ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എൻ. കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. നാട്ടിക നിയോജകമണ്ഡലം ചെയർമാൻ കെ.കെ. ഭാഗ്യനാഥൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഷിനോദ് ചിറയിൽ, എ.എ. മുഹമ്മദ്, യൂത്ത് വിങ്ങ് നിയോജകമണ്ഡലം ചെയർമാൻ താജുദ്ദീൻ കാവുങ്ങൽ, വനിതാ വിങ്ങ് നിയോജകമണ്ഡലം ചെയർപേഴ്സൺ ഷീല പ്രേം രാജ്, യൂത്ത് വിങ് യുണിറ്റ് പ്രസിഡന്റ് എം.എക്സ്. നവീൻ, വനിതാ വിങ്ങ് പ്രസിഡൻ്റ് ഭാരതി രാജൻ, അഡ്വ. കെ.ഒ. ജോൺ, എം. കെ. തോമസ് എന്നിവർ സംസാരിച്ചു, ഭാരവാഹികൾ: എൻ.കെ. ഷാജഹാൻ (പ്രസിഡൻ്റ്), ഷിനോദ് ചിറയിൽ (ജനറൽ സെക്രട്ടറി), എ.എ.മുഹമ്മദ് (ട്രഷറർ).
previous post
