News One Thrissur
Updates

കാരമുക്ക് വിഷു പൂര മഹോത്സവത്തിന് കൊടിയേറി.

കാരമുക്ക്: ശ്രീ നാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ 106-ാം മത് വിഷുപൂര മഹോത്സവതിന് കൊടിയേറി. സമാജം മേൽശാന്തി സിജിത്ത് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. മഹോത്സവത്തോട് അനുബന്ധിച്ച് ഏപ്രിൽ 11 ശനിഴാഴ്ച വൈകീട്ട് 7 മണിക്ക് കണ്ണൂർ സിത്താനി ഭജൻസ് ബാറ്റ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള, ഏപ്രിൽ 12 ന് വൈകീട്ട് വിവിധ നൃത്തനൃത്ത്യങ്ങൾ, 13 ന് വൈകീട്ട് ഏഴ് മണിക്ക് തിരുവാതിരക്കളി, വീരനാട്യം, കൈക്കൊട്ടികളി, ഏപ്രിൽ 14 ചൊവ്വാഴ്ച വൈകീട്ട് കാരമുക്ക് ഒഫന്റേഴ്സ് അച്ചന്മാരും മക്കളും, ഏങ്ങണ്ടിയൂർ ചിലങ്ക എന്നീ ടീമുകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. ഉത്സവ ദിവസമായ ഏപ്രിൽ 15 വിഷു ദിനത്തിൽ രാവിലെ ഗണപതിഹോമം, ഉഷപൂജ, കലശപൂജ, നവകം തുടർന്ന് ശീവേലി, കലശാഭിഷേകം എന്നിവ നടത്തും. വൈകീട്ട് 6.30 ന് ഗജവീരന്മാരെ അണിനിരത്തി മേളകലയുടെ യുവരാജാവ് മേള കേസരി കേളത്ത് സുന്ദരൻ മാരാരുടെ നേതൃത്വത്തിൽ നൂറ് വാദ്യ കലാകാരന്മാരുടെ മേളതോട് കൂടിയ കൂട്ടി എഴുന്നള്ളിപ്പും നടക്കും. തുടർന്ന് അത്താഴ പൂജ, കേളി, പറ്റ്, തായമ്പക എന്നിവയും ഉണ്ടായിരിക്കും. ശ്രീ നാരായണ ഗുപ്ത സമാജം ഭരണ സമിതി അംഗങ്ങളായ പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്, ജനറൽ സെക്രട്ടറി ശശീധരൻ കൊട്ടേക്കാട്ട്, ട്രഷറർ വേണുഗോപാലൻ ചേർത്തേടത്ത്, വൈസ് പ്രസിഡന്റ് സാജൻ കൂട്ടാല, സെക്രട്ടറി രതീഷ് കൂനത്ത്, സുഗതൻ തൊപ്പിയിൽ, അഡ്വക്കേറ്റ് ട്ടി. ആർ ശിവൻ, പി. എ ജയപ്രകാശ്, ജോഷി എരണേഴത്ത്, സുധീർലാൽ കിഴക്കൂട്ട്, വത്സരാജ് കുന്നത്തുള്ളി, സെൻ കല്ലാറ്റ്, ദിലീപ് മൂത്തേടത്ത്, സോണി പൊറ്റേക്കാട്ട്, പ്രദീപ് മാസ്റ്റർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽക്കി.

Related posts

ജോസ് അന്തരിച്ചു.

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

കമല അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!