തൃപ്രയാർ: നാട്ടിക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി.സി. മുകുന്ദന് വോട്ടഭ്യർത്ഥിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്നേഹ തീരത്തെത്തി. കേന്ദ്ര സർക്കാർ സാധാരണക്കാർക്കായി നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്താൻ സാധാരണക്കാരിൽ സാധാരണക്കാരനായ സി.സി. മുകുന്ദൻ എൻ ഡി എ എം എൽ എ യായി നാട്ടികയിൽ നിന്ന് നിയമസഭയിലെത്തിയാൽ നാട്ടികയിൽ വികസനകുതിപ്പാണ് ഉണ്ടാവാൻ പോകുന്നതെന്ന് സുരേഷ് പറഞ്ഞു.
വൈകീട്ട് സ്നേഹതീരത്ത് നടന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. , മുൻകേന്ദ്ര മന്ത്രി ഭഗവന്ദ് കുബേ എം.പി, സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്ബ്, സുധീഷ് മോനോത്ത് പറമ്പിൽ, ഇ.പി. ഹരീഷ്, ഷൈൻ നെടിയിരുപ്പിൽ, ബി ജെ പി തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, മണികണ്ഠൻ ആലയിൽ, ജനറൽ സെക്രട്ടറി ബിന്നി അറക്കൽ എന്നിവർ സംസാരിച്ചു. നവീൻ മേലേടത്ത്, ജോഷി ബ്ളാങ്ങാട്ട്, ഷാജി ആലുങ്ങൽ, കെ.ആർ. മോഹനൻ, തുടങ്ങിയവർ നേതൃത്വം നല്കി.
