News One Thrissur
Updates

വാക്ക്‌ഫോര്‍ മണലൂർ പദയാത്ര അരിമ്പൂർ പഞ്ചായത്തിൽ പര്യാടനം നടത്തി.

അരിമ്പൂർ: അരിമ്പൂരിന്റെ ഹൃദയംതൊട്ട് യു ഡി എഫ് സ്ഥാനാർത്ഥി ടി.എന്‍ പ്രതാപന്റെ വാക്ക് ഫോര്‍ മണലൂര്‍ നാട്ടിടവഴികളിലൂടെ. നാട്ടുകാരുടെ സ്‌നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് അരിമ്പൂര്‍ പഞ്ചായത്തിലുടെ പദയാത്ര കടന്നുപോയത്. പച്ചെണ്ടുകള്‍ നല്‍കിയും കണിക്കൊന്നകള്‍ സമ്മാനിച്ചും മധുരപാനീയങ്ങള്‍ കൊണ്ടും യാത്രക്ക് ഐക്യദാര്‍ഡ്യവുമായെത്തിയപ്പോള്‍ യാത്ര നാട്ടുകാർക്ക് സമ്മാനിച്ചത് പുതിയൊരനുഭവമായിരുന്നു. സ്‌നേഹത്താല്‍ ആശ്ലേഷിക്കുന്ന നാട്ടുകാരും കുശലം പറയാനെത്തുന്ന സഹോദരിമാരും വയോധികരും യാത്രയെ ആശീര്‍വദിച്ചു. രാവിലെ ഏഴ് മണിക്ക് അരിമ്പൂര്‍ ഗാന്ധി പ്രതിമക്ക് മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തി ആരംഭിച്ച വാക്ക് ഫോര്‍ മണലൂരിന് കെ,കെ ബാബു,സി എല്‍ ജോണ്‍സണ്‍, ജെന്‍സന്‍ ജെയിംസ്, അഡ്വ വി സുരേഷ്കുമാര്‍, ദിലീഷ് പൊതിലിക്കല്‍, പി കെ തോമസ്, ഡോളി മാത്യു, ഷൈല സുനില്‍, അലൈവ് ഈനാശു, സുധ സദാനന്ദന്‍, പ്രൊഫ. എം വിജയലക്ഷി, സി പി കുഞ്ഞുമോന്‍, ജിജോ നീലങ്കാവില്‍, മാര്‍ട്ടിന്‍ ചാലിശ്ശേരി, അനസ് കൈപ്പിള്ളി, എന്‍ വി ആന്റണി, രാജീവ് ഐനിക്കല്‍, കെ ഐ തോമസ്, പി എ ജോസ്,, മോഹനന്‍, ജസ്റ്റിന്‍ ആന്റണി, സിന്റോ പി എം,, അലക്‌സ് പ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

കാർ കാനയിലേക്ക് മറിഞ്ഞു അപകടം

Sudheer K

അരിമ്പൂരിൽ ജൈവമാലിന്യങ്ങൾ ശേഖരിച്ച് ബയോഗ്യാസ് നിർമ്മിക്കാൻ പ്ലാൻറ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു

Sudheer K

ഫ്രാൻസീസ് മാസ്റ്റർ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!