News One Thrissur
Updates

തളിക്കുളം ബ്ലോക്ക് തല ക്ഷയരോഗ ദിനാചരണം.

വാടാനപ്പള്ളി: തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെയും വാടാനപ്പള്ളി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ക്ഷയരോഗ ദിനാചരണ റാലിയും ആശപ്രവർത്തകർക്ക് നടത്തിയ ക്ഷയരോഗ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി റാലിയുടെ ഫ്ലാഗ് ഓഫ് ചടങ്ങും സമ്മാന വിതരണവും പ്രശസ്ത കവിയും ചലചിത്രഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു.സൂപ്രണ്ട് ഡോ. സുജ. കെ. ടി. അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ടി. പി. ഹനീഷ് കുമാർ സ്വാഗതം പറയുകയും പബ്ലിക് ഹെൽത്ത് നേഴ്സിംഗ് സൂപ്പർവൈസർ.എ
തങ്കമ്മ നന്ദി രേഖപ്പെടുത്തി.ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജി.പ്രദീപ്‌ കുമാർ. എസ്. എൽ. ദീപ,പി.രാജൻ, എ. എ.സുബൈർ, പബ്ലിക് ഹെൽത്ത് നേഴ്‌സ് സി. ജി.ലാലി.എസ്.ഷക്കീല, വി. വി.അജിത, കെ. എൻ.സുമ, എപ്പിഡെമിയോളജിസ്റ്റ് ഡോ.അഭിഷേക് എൻ.എസ്., പി.ആർ. ഒ അനുശ്രീ.പി.ബി. ഡാറ്റാ മാനേജർ അബ്ദുൽ സലാം,തുടങ്ങിയവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ
തളിക്കുളം ആശ ടീം ഒന്നാം സ്ഥാനവും വലപ്പാട് ആശ ടീം രണ്ടാം സ്ഥാനവും ഏങ്ങണ്ടിയൂർ ടീം മൂന്നാം സ്ഥാനവും നേടി.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്മാർ, എം. എൽ. എസ്. പി.നേഴ്സ്മാർ, ആർ. ബി. എസ്. കെ..നേഴ്സ്മാർ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി

Related posts

അഷ്‌റഫ്‌ അന്തരിച്ചു.

Sudheer K

മന്ത്രി രാജനും സത്യൻ അന്തിക്കാടും അന്തിക്കാട്ടെ സ്കൂളുകളിൽ വോട്ട് ചെയ്തു.

Sudheer K

കമല ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!