വാടാനപ്പള്ളി :തൃത്തല്ലൂരിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തൃത്തല്ലൂർ ഗവ: ആശുപത്രിക്ക് തെക്ക് പണിക്കവീട്ടിൽ മൊയ്തീൻ (60) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 5.45 ഓടെയായിരുന്നു അപകടം. നടന്ന് ലോട്ടറി വിൽപ്പന നടത്തിവന്നിരുന്ന മൊയ്തീൻ വിൽപ്പനക്കായുള്ള ലോട്ടറിയുവായി റോഡിന് കുറുകെ കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാടാനപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു.
