News One Thrissur
Updates

കണ്ടശ്ശാംകടവ് മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ മോഷണം.

കണ്ടശ്ശാംകടവ്: മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ മോഷണം. 20,000 രൂപ നഷ്ടപ്പെട്ടു.
ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്.
വെള്ളിയാഴ്ച പുലർച്ചെ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്നാണ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്.
അലമാര തുറന്ന നിലയിലും അതിനുള്ളിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലുമായിരുന്നു. രണ്ട് മേശവലിപ്പുകളും പുറത്തേക്ക് വലിച്ചിട്ട നിലയിലും കണ്ടെത്തി. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വഴിപാട് കൗണ്ടറിലൂടെ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്.
സമീപത്തെ ഊട്ടുപുരയോട് ചേർന്നുള്ള ട്രസ്റ്റി ഓഫീസിന്റെ പൂട്ടും പൊളിച്ച് അകത്ത് കടന്നിരുന്നുവെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൃശ്ശൂരിൽ നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഡോഗ് മണം പിടിച്ച് ക്ഷേത്രത്തിന്റെ പിൻവശം വഴി ഓടി കണ്ടശ്ശാംകടവ്–മാമ്പുള്ളി റോഡിൽ എത്തി നിൽക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

ചേറ്റുവ മഹല്ല് ഗസ്സ ഐക്യദാർഢ്യ ദിനം നടത്തി.

Sudheer K

നാട്ടികയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Sudheer K

അബ്‌ദുൾ റഹിമാൻ ഹാജി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!