തൃശൂർ: അമിത വെളിച്ചം പുറപ്പെടുവിക്കുന്ന കളർ ലൈറ്റുകൾ ഫിറ്റ് ചെയ്ത ബസ്സുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് തൃശ്ശൂർ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നടപടി. ശക്തൻ ബസ്സ്സ്റ്റാൻ്റും വടക്കേ ബസ്സ്സ്റ്റാൻ്റും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 30 ബസുകളിൽ നിന്നായി 1.5 ലക്ഷം പിഴ ഈടാക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി വി ബിജുവിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസി.മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ സി.എസ്. അമൽ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.
previous post
