News One Thrissur
Updates

പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവത്തിന് കൊടിയേറി.

പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രോത്സവത്തിന് കൊടിയേറി. ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ കൊടിയേറ്റം നിർവഹിച്ചു. സ്വാമി ശിവനാരായണ തീർത്ഥ മുഖ്യകാർമ്മികത്വം വഹിച്ചു. ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ദിവ്യാനന്ദ ഗിരി, ക്ഷേത്രം മേൽശാന്തി സുവർണ്ണകുമാർ, ബിജു പാണ്ടാരിക്കൽ, ഷൈജു സായ്‌റാം എന്നിവർ നേതൃത്വം നൽകി. മാർച്ച് എട്ടിനാണ് ഉത്സവം. ഉത്സവദിവസങ്ങളിൽ വിശേഷാൽപൂജകൾ, ഏഴ് ദേശങ്ങളുടെ ദിവസപൂജ, ചുറ്റുവിളക്ക് എന്നിവയുണ്ടാകും. ചൊവ്വാഴ്ച കലശാഭിഷേകം, വൈകീട്ട് ഭജന, നൃത്തനൃത്യങ്ങൾ. ബുധനാഴ്ച വൈകീട്ട് 6.30-ന് സാംസ്‌കാരികസമ്മേളനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാമി ഋതംഭരാനന്ദ അധ്യക്ഷനാകും. ഫാ. ഡേവിസ് ചിറമ്മൽ, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. സംഗീതാലാപനം, നൃത്തനൃത്ത്യങ്ങൾ, വീരനാട്യം എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഗായിക വൈക്കം വിജയലക്ഷ്മി, ശ്രേയ ബാനു, ശ്രീകുമാർ എന്നിവരുടെ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. വെള്ളിയാഴ്ച വൈകീട്ട് സംഗീതാർച്ചന, നൃത്തനൃത്ത്യങ്ങൾ. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇളനീർ തീർത്ഥാടനം. ഉത്സവദിവമായ ഞായറാഴ്ച രാവിലെ പ്രതിഷ്ഠാദിന വിശേഷാൽപൂജകൾ, ശീവേലി എഴുന്നള്ളിപ്പ്, പൂമൂടൽ. വൈകീട്ട് കൂട്ടിയെഴുന്നെള്ളിപ്പ്, വർണ്ണമഴ. കിഴക്കൂട്ട് അനിയൻ മാരാർ മേളമൊരുക്കും. തിങ്കളാഴ്ച രാവിലെ ആറിന് പകൽപ്പൂരം. ആറാട്ട്, ആറാട്ട് കഞ്ഞിവിതരണം എന്നിവയോടെ ഉത്സവചടങ്ങുകൾക്ക് സമാപനമാകും.

Related posts

തൃശ്ശൂരിൽ പോലീസ് ക്വാർട്ടേഴ്സിൽ മോഷണം.

Sudheer K

ഇടതുപക്ഷ ജനാധിപത്യമുന്നണി മണലൂർ പഞ്ചായത്ത് റാലിയും പൊതുയോഗവും നടത്തി.

Sudheer K

കിഴുപ്പിള്ളിക്കരയിൽ വനിത ഹോട്ടലിന് നേരെ ആക്രമണം.

Sudheer K

Leave a Comment

error: Content is protected !!