News One Thrissur
Updates

ചേർപ്പിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി:തകർത്ത കാറിൽ മയക്കുമരുന്ന്, 12 പേർ അറസ്റ്റിൽ.

ചേർപ്പ്: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സ്ഫോടക വസ്തു എറിഞ്ഞ് രണ്ടാൾക്ക് പരിക്കേൽക്കുകയും കാർ വെട്ടി പൊളിക്കുകയും ചെയ്ത കേസിലും ആ കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമായി 12 പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ കേസിൽ വല്ലച്ചിറ പെരിഞ്ചേരി സ്വദേശികളായ അവിലിശ്ശേരി വീട്ടിൽ ശരത് (24), കൈപെങ്ങൽ വീട്ടിൽ കാളിദാസൻ (19), അവിലിശ്ശേരി വീട്ടിൽ അഭിഷേക് (21), വെളയാട്ടിൽ വീട്ടിൽ സൂരജ് (20), വല്ലച്ചിറ ചെറുശ്ശേരി സ്വദേശികളായ വടക്കൂട്ട് വീട്ടിൽ അജിത് (20), പൊട്ടനാട്ട് വീട്ടിൽ സുമിത്ത് (23), അവിണിശ്ശേരി സ്വദേശി പോട്ടയിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരെയും കാറിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസിൽ കണിമംഗലം പനമുക്ക് സ്വദേശികളായ അറക്കപ്പാടൻ വീട്ടിൽ ജെസ്വിൻ (23), പനേങ്ങാടൻ വീട്ടിൽ അലൻ (23), കൊട്ടേക്കാട് വീട്ടിൽ അഖിൽ (28), ആളോത്ത് വീട്ടിൽ വൈശാഖ് (29), കണിമംഗലം വലിയാലുക്കൽ സ്വദേശി, മഠത്തിപറമ്പിൽ വീട്ടിൽ ഹനീഷ് (30) എന്നിവരുമാണ് അറസ്റ്റിലായത്. ഞായർ പുലർച്ചെ ഒന്നോടെയാണ് സംഭവമുണ്ടായത്. തർക്കം തീർക്കാനെന്ന പേരിൽ പുഞ്ചിരിപ്പാടം എന്ന സ്ഥലത്തേക്ക് ജെസ്വിനെയും സംഘത്തെയും വിളിച്ചു വരുത്തി എതിരാളികൾ സ്ഫോടക വസ്തു എറിയുകയും ആയുധങ്ങൾ ഉപയോഗിച്ച് ഒരു സംഘത്തിൻ്റെ ഇന്നോവ കാർ വെട്ടിപ്പൊളിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത കാർ പരിശോധിച്ചപ്പോഴാണ് അതിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. പ്രതികളെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ചേർപ്പ് എസ്എച്ച്ഒ എം എസ് ഷാജൻ, എസ് ഐ കെ എസ് സുബിന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

ആർ.കെ. മുഹമ്മദ് അന്തരിച്ചു.

Sudheer K

ഗൗരി അന്തരിച്ചു

Sudheer K

ചേറ്റുവയിൽ യു.ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!