തൃപ്രയാർ: നാട്ടിക ബീച്ച് കെഎംയുപി സ്കൂളിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കൊടുങ്ങല്ലൂർ കോത പറമ്പ് വട്ടപ്പറമ്പിൽ സഗീർ മകൻ ഇർഫാൻ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടിക സ്വദേശി പെരിങ്ങാട്ട് വീട്ടിൽ ബേബി മകൻ ശ്രീഹരി(29) ക്ക് പരിക്കേറ്റു. തൃപ്രയാർ ആ ക്ട്സ് പ്രവർത്തകർ ഇരുവരെയും തൃശ്ശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇർഫാൻ മരണപ്പെടുകയായിരുന്നു. ചൊവ്വ വൈകീട്ട് 4.30 യോടെയായിരുന്നു അപകടം. ഖബറടക്കം പോസ്റ്റ് മോർട്ടത്തിന് ശേഷം നടക്കും. മാതാവ്: സൈനബ. സഹോദരൻ: ഷെരീഫ്
previous post
next post
