News One Thrissur
Updates

കയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈലും ബൈക്കും കവർച്ച ചെയ്ത കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിൽ

കൈപ്പമംഗലം : യുവാവിനെ തട്ടിക്കൊണ്ടുപോയി മൊബൈലും ബൈക്കും കവർച്ച ചെയ്ത കേസിലെ ഒരു പ്രതി കൂടി അറസ്‌റ്റിൽ. ചളിങ്ങാട് സ്വദേശി പത്തംമ്പുള്ളി വീട്ടിൽ നസ്മൽ (25 ) നെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഡിസംബർ ഏഴിന് കൈപ്പമംഗലം ബോർഡിനടുത്തുള്ള സായി സർവീസ് സെന്ററിന്റെ മുന്നിൽ നിന്നും ചാമക്കാല സ്വദേശി കിഴയപ്പാട്ട് വീട്ടിൽ നിസാമുദ്ദീ(28) നെ ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി വൈകീട്ട് നാല് വരെ പ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 25000 രൂപ വില വരുന്ന മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിനാണ് നസ്മൽനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഈ കേസ്സിലെ മറ്റ് പ്രതികളും സ്റ്റേഷൻ റൗഡികളുമായ കൈപ്പമംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ഷാബിത് (34), കൂരിക്കുഴിപുതിയവീട്ടിൽ ഫാസിൽ (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.

കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റിഷിപ്രസാദ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ് ഐ പ്രദീപ്, ജി എ എസ് ഐ ലിജു ഇയ്യാനി, ജി എ സ് സി പി ഒ ബിജു, സി പി ഒ മാരായ നിഷാന്ത്, സുർജിത്ത്, ജി എ എസ് ഐ അബിലാഷ്, സിപിഒ മാരായ സുനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

ചേറ്റുവയിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പ്രചാരണം; ഒടുവിൽ ട്വിസ്റ്റ്, കാറിലുണ്ടായിരുന്നത് പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ

Sudheer K

കാപ്പ ലംഘിച്ച താന്ന്യം സ്വദേശി അറസ്റ്റിൽ.

Sudheer K

ബിജെപി അവിണിശേരി പഞ്ചായത്ത് കമ്മിറ്റി വിജയ സംഗമം നടത്തി

Sudheer K

Leave a Comment

error: Content is protected !!