News One Thrissur
Updates

കണ്ടശ്ശാങ്കടവ് മാർക്കറ്റിലെ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടിയുമായി അന്തിക്കാട് പോലീസ്

അന്തിക്കാട്: കണ്ടശ്ശാങ്കടവ് മാർക്കറ്റുമായി ബന്ധപ്പെട്ട് നിരവധി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കർശന നിയന്ത്രണവും നിരീക്ഷണങ്ങളുമായി അന്തിക്കാട് പൊലീസ്.
ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത സംയുക്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് പൊലീസ് ഇടപ്പെടൽ.
രാത്രി 10 മുതൽ രാവിലെ 4 വരെ മാർക്കറ്റിനുള്ളിലേക്ക് വാഹന ഗതാഗതാവും മനുഷ്യ സഞ്ചാരവും നിരോധിക്കും. നിരോധനം ഉറപ്പ് വരുത്താനാവശ്യമായ തുടർ നടപടികൾ ഉണ്ടാകും. മാർക്കറ്റിൻ്റെ ഉടമകളായ കണ്ടശ്ശാങ്കടവ് ചർച്ചിൻ്റെ അധികാരികളുമായി ചർച്ച നടത്തി മാർക്കറ്റിന് അടച്ചുറപ്പും രാത്രി കാല സെക്യൂരിറ്റിയും ഉറപ്പാക്കും. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള കുപ്രസിദ്ധ ഗുണ്ട ഗ്യാങ്ങുകൾ രാത്രിയിൽ കണ്ടശ്ശാങ്കടവ് മാർക്കറ്റിലും പരിസരങ്ങളിലുമായി തമ്പടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത് അനുവദിയ്ക്കില്ലെന്നും ഇത്തരം സംഘങ്ങളെ ബലം പ്രയോഗിച്ച് അമർച്ച ചെയ്യുമെന്നും ഇതിനാവശ്യമായ എല്ലാ പിന്തുണയും നാടിൻ്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ് പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസത്തിനിടെ മാർക്കറ്റുമായി ബന്ധപ്പെട്ട് മുപ്പതിലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു..അങ്ങാടിയിലെ ഇറച്ചി വിൽപ്പന സ്റ്റാൾ നടത്തിപ്പുകാരനായ യുവാവിനെതിരെ ക്വട്ടേഷൻ നൽകുകയും ആക്രമണം ഉണ്ടാവുകയും ചെയ്ത സംഭവത്തിൽ ഒരു വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ്
ജില്ലയുടെ വിവിധ മേഖലകളിലുള്ള ക്വട്ടേഷൻ സംഘങ്ങളുടെ പങ്ക് പോലീസിന് ലഭിച്ചത്. ഇവരുമായി ചേർന്ന് പ്രാദേശിക സംഘങ്ങളും തലപൊക്കിയതോടെ വീണ്ടും ആക്രമണം നടന്നു. പരിചയക്കാരനായ സുഹൃത്തിൻ്റെ കൈപ്പിടിച്ച് സംസാരിച്ച മീൻ സ്റ്റാൾ ഉടമയുടെ മകനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് സാരമായി പരിക്കേൽപ്പിച്ചിരുന്നു. ഇയാൾ ചികിത്സയിലാണ്. പുഴയോര മേഖലയായ കണ്ടശ്ശാംകടവ് അങ്ങാടി, പഴയ അങ്ങാടിയായ ബോട്ട് ജെട്ടി മൈതാനി, അവിടെയുള്ള പവലിയൻ, കരിക്കൊടി ഭാഗം, കാഞ്ഞാണി ബസ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം അക്രമി സംഘങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു. അങ്ങാടിയിലും പരിസരത്തു ഇടയ്ക്കിടെ തുടരുന്ന സംഘട്ടനങ്ങൾ പൊലീസ് വളരെ ഗൗരവമായാണ് കാണുന്നത്.
അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ കേഴ്സൻ.വി. മാർക്കോസ് അധ്യക്ഷത വഹിച്ചു. മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ്, അംഗങ്ങളായ കെ.വി. ഡേവീസ് , കെ.വി. വിനോദൻ, ജോജു തേയ്ക്കാനത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ജോയ്മോൻ പള്ളിക്കുന്നത്ത്, സെക്രട്ടറി വർഗീസ്.പി. ചാക്കോ, വ്യാപാരി സമിതി പ്രസിഡൻ്റ് വി.വി. ഷണ്മുഖൻ, കണ്ടശ്ശാംകടവ് പള്ളി ട്രസ്റ്റിമാരായ
ജയ്സൺ പോൾ, ലിന്റോ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.വി. പ്രഭാത്, എം.വി. അരുൺ, പ്രദീപ് മണലൂർ എന്നിവർ സംസാരിച്ചു.

Related posts

പെരിഞ്ഞനത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം

Sudheer K

ഓഡിറ്റോറിയംവാടക വർധനവ് ഗുരുവായൂർ ദേവസ്വം പിൻവലിച്ചു

Sudheer K

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!