News One Thrissur
Updates

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ ഗ്രീഷ്മ (24)യെയാണ് തിങ്കളാഴ്ച രാത്രി 8 മണിയോടെ വരവൂർ മഞ്ഞച്ചിറകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ഗ്രീഷ്മയെ കാണാതായത്. ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപം ചെരുപ്പും ബാഗും കണ്ടെത്തി. തുടർന്ന് തിരഞ്ഞപ്പോഴാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി ഫയർ ആൻ്റ് റിസ്ക്യൂ ടീം മൃതദേഹം പുറത്തെടുത്ത് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി, എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു. പാരാമെഡിക്കൽ വിദ്യാർത്ഥിനിയാണ്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു

Related posts

സ്വകാര്യ ബസ് കത്തിനശിച്ചു

Sudheer K

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ.

Sudheer K

നാട്ടികയിലെ ടോൾ പിരിവിനെതിരെ ടോൾ പ്ലാസ വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Sudheer K

Leave a Comment

error: Content is protected !!