ചെന്ത്രാപ്പിന്നി : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള സ്വർണ്ണക്കപ്പിന് ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്കൂളിൽ ഉജ്ജ്വല സ്വീകരണം നൽകി.
വിവിധ താളമേളങ്ങളുടെ അകമ്പടിയേകിയ ഘോഷയാത്രയോടെയാണ് സ്വർണ്ണക്കപ്പിനെ സ്കൂളിലേക്ക് വരവേറ്റത്. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഐ.സജിത ഉദ്ഘടനം ചെയ്തു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അമൽ.ടി.പ്രേമൻ, നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ.ജ്യോതി പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, സ്കൂൾ പ്രിൻസിപ്പാൾ പി.കെ.ശ്രീജീഷ്, പ്രധാനധ്യാപകൻ കെ.എസ്.കിരൺ, ഡെപ്യൂട്ടി എച്ച്.എം.കെ.എസ്.ബിന്ദു, അൺ.എയ്ഡഡ് പ്രിൻസിപ്പാൾ വി.ബി. സജിത്ത്, പി.ടി.എ.പ്രസിഡന്റ് എ.വി.പ്രദീപ് ലാൽ തുടങ്ങിയവർ സംസാരിച്ചു.
previous post
