തൃശ്ശൂര്‍: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി. മെഡിക്കൽ കോളജ് പ്രിന്‍സിപ്പലിന് ഇ മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഉച്ചയക്ക് 12.30 ന് ബോംബ് പൊട്ടുമെന്നാണ് അറിയിപ്പില്‍ പറഞ്ഞിരുന്നത്. വിവരം ലഭിച്ച് പോലീസും ബോംബ് സ്ക്വാഡും സഥലത്ത് എത്തി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിള്‍ ഓഫിസ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും പാരമെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും ഹോസറ്റലുകളില്‍ പരിശോധന നടത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി ഒപികളും ചില വാര്‍ഡുകളിലും പരിശോധന നടത്തി. ജന തിരക്കുളള്ള സമയം ആയത് കൊണ്ട് ഗേറ്റുകള്‍ അടച്ചാണ്. ബേംബ സ്വകാഡ് പരിശോധന നടത്തിയത്. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്തോഷിന്റെ നേത്യത്വത്തിലുള്ള ആശുപത്രി അധിക്യതരും സംഘത്തിന്റെ ഒപ്പം കൂടി. മെഡിക്കല്‍ കോളജ് പോലീസ് കോളജ് മെയിലില്‍ വന്ന കത്തിന്റെ അടിസഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
previous post
next post
