News One Thrissur
Updates

ഏങ്ങണ്ടിയൂർ ദേശീയപാതയിൽ മാസങ്ങളായി കുടിവെള്ളം പാഴാകുന്നു; നടപടി സ്വീകരിക്കാതെ അധികൃതർ

ഏങ്ങണ്ടിയൂർ: എത്തായി ദേശീയ പാതയിൽ കുടിവെള്ളം പാഴാകുന്നു.
ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാത സർവീസ് റോഡിലാണ് വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായി പോകുന്നത്,
പൈപ്പ് പൊട്ടിയത് മൂലം റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. ദേശീയപാതയിലുള്ള കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തേണ്ടത് ദേശീയപാത കരാർ കമ്പനിയെന്നാണ് വാട്ടർ അതോറിറ്റി പറയുന്നത്. ദേശീയപാത അധികൃതർ ഇതുവഴി കടന്നുപോകുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയാറാകുന്നില്ല. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയാണ് പ്രദേശം. ഇപ്പോഴും ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Related posts

തൃശ്ശൂർ ചുവന്നമണ്ണിൽ കാർ അപകടം: പെരിഞ്ഞനം സ്വദേശിനി ഉൾപ്പടെ രണ്ട് പേർ മരിച്ചു.

Sudheer K

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Sudheer K

*മണ്ണുത്തിയിൽ നിന്നും 240 ഗ്രാം എംഡിഎംഎ യുമായി ഒരാൾ ഡാൻസാഫ് സ്ക്വാഡിൻെറ പിടിയിൽ.*

Sudheer K

Leave a Comment

error: Content is protected !!